അലന്‍സിയറുടെ പ്രസ്താവന: സിനിമാമേഖല ഗൗരവത്തോടെ ചെറുക്കണമെന്ന് ഡബ്ല്യുസിസി

google news
alencier

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ അലസിയര്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനതെിരെ വനിതാ സംഘടന ഡബ്ല്യുസിസി. പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങള്‍ സ്ത്രീ വിരുദ്ധവും അപലപനീയവുമായിരുന്നു.

സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തെ പാടെ അട്ടമറിക്കുന്നതായിരുന്നു അലന്‍സിയറുടെ വാക്കുകളെന്ന് ഡബ്ല്യുസിസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത്തരം സെക്‌സിസ്റ്റ് പ്രസ്താവനകള്‍ ആദ്യമായല്ല അലന്‍സിയറില്‍ നിന്ന് ഉണ്ടാകുന്നതെന്നതിനാല്‍ സിനിമാപ്രവര്‍ത്തകരുടെ ഇത്തരം വാക്കുകളെയും പ്രവര്‍ത്തികളെയും സിനിമാ മേഖല കൂടുതല്‍ ഗൗരവത്തോടെ ചെറുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം വേദിയില്‍ സംസാരിക്കുകയായിരുന്നു അലന്‍സിയര്‍. 'നല്ല ഭാരമുണ്ടായിരുന്നു അവാ!ര്‍ഡിന്. സ്‌പെഷ്യല്‍ ജ്യൂറി അവാ!ര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും,' എന്നായിരുന്നു അലന്‍സിയറുടെ വാക്കുകള്‍.

Tags