പ്രധാന വേഷത്തിൽ തിളങ്ങി അലൻസിയർ ; നിള നമ്പ്യാരുടെ അഡൾട്ട് വെബ് സീരിസ് 'ലോല കോട്ടേജ്' ആദ്യ സീസൺ റിലീസ് ചെയ്തു

Alencier shines in the lead role; Nila Nambiar's adult web series 'Lola Cottage' first season released
Alencier shines in the lead role; Nila Nambiar's adult web series 'Lola Cottage' first season released

നടൻ അലൻസിയർ പ്രധാന വേഷത്തിലെത്തുന്ന അഡൽട്ട്  വെബ്സീരീസ്  ‘ലോല കോട്ടേജി’ന്റെ ആദ്യ സീസൺ റിലീസ് ചെയ്തു. എൻഎംഎക്സ് സീരീസ് എന്ന പ്ലാറ്റ്ഫോമിലാണ് സീരീസ് റിലീസ് ചെയ്തത്. മോഡൽ ബ്ലെസി സിൽവസ്റ്റർ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻഫ്ലുവൻസറും മോഡലുമായ നിള നമ്പ്യാരാണ് സംവിധാനം. 

tRootC1469263">

Adult web series directed by Nila Nambiar; Alencier will play the lead role in 'Lola Cottage'

കുട്ടിക്കാനത്താണ് സീരീസിന്റെ ചിത്രീകരണം നടന്നത്.  ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് നിർമിക്കുന്ന വെബ് സീരിസാണ് ‘ലോല കോട്ടേജ്’ എന്ന് നിള നമ്പ്യാർ മുൻപ് പറഞ്ഞിരുന്നു. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടാണ് അലൻസിയർ ഉൾപ്പടെയുള്ള താരങ്ങൾ സീരീസിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും നിള നമ്പ്യാർ പറഞ്ഞു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് നിള നമ്പ്യാർ.

Tags