എങ്ങും ട്രെൻഡിങ്.. 'ആലപ്പുഴ ജിംഖാന'യുടെ കിടിലം പഞ്ച്; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ..

Trending everywhere.. 'Alappuzha Gymkhana''s Kitilam Punch; 120.15K tickets sold in 24 hours..
Trending everywhere.. 'Alappuzha Gymkhana''s Kitilam Punch; 120.15K tickets sold in 24 hours..

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ് ഓഫീസും കീഴടക്കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനു ശേഷം നസ്‍ലെൻ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസുകളിൽ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം എത്തിയതിന്റെ സൂചയാണ്‌ ബുക്ക് മൈ ഷോയിൽ വിറ്റ് അഴിഞ്ഞു പോകുന്ന ടിക്കറ്റുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 120.15K  ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റ് പോയത്.

ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ 10 കോടിയ്ക്ക് മേലേ കളക്ഷനും കുറിച്ച് കഴിഞ്ഞു. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവർത്തിച്ചുവെന്നാണ് അഭിപ്രായങ്ങൾ. സ്‌പോർട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലർത്തിയെന്നും അഭിപ്രായങ്ങളുണ്ട്.

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, മ്യൂസിക് റൈറ്സ്: തിങ്ക് മ്യൂസിക്, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Tags