പവർ "ആലപ്പുഴ ജിംഖാന" പഞ്ച്; ഗംഭീര ബോക്സ് ഓഫീസ് തുടക്കം..

Power Punch "Alappuzha Gymkhana"; Great box office start..
Power Punch "Alappuzha Gymkhana"; Great box office start..

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ആലപ്പുഴ ജിംഖാന’ മികച്ച പ്രേക്ഷക പ്രതികരണവുമായി മുൻപോട്ട്. ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേർത്തെടുത്ത മറ്റൊരു തല്ലുമാല തന്നെയാണ് ഖാലിദ് റഹ്മാൻ ഇത്തവണയും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. വിഷു റിലീസായി ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രം ബോക്സിങ് സിനിമകളുട സ്ഥിരം ക്ലീഷെസ് ഒന്നും ഇല്ലാതെ പക്കാ റിയലിസ്റ്റിക് ആയിട്ടാണ് എടുത്തിരിക്കുന്നത്.

ദേശീയതലത്തിൽ ബോക്സിങ് ചാമ്പ്യനായ ആന്റണി ജോഷ്വ എന്ന കോച്ചിന്റേയും ആലപ്പുഴ ജിംഖാനയിലെ പിള്ളേരുടേയും കഥയാണ് ചിത്രം പറയുന്നത്. ലുക്മാൻ അവറാനും നസ്‌ലിനും ഗണപതിയുമടങ്ങുന്ന ഒരു കൂട്ടം യുവതാരങ്ങൾ റിങ്ങിലെത്തുന്ന ജിംഖാന കാണികളെ രസിപ്പിക്കുന്നുണ്ട്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല തുടങ്ങിയ സിനിമകൾ ഖാലിദ് റഹ്മാന്റെ കഥപറച്ചിൽ ശൈലിയുടെ മനോഹാരിത ആലപ്പുഴ ജിംഖാനയിലും കാണാം.

തിയേറ്ററിൽ നിറഞ്ഞ കൈയ്യടികളോടെ കാണാൻ പറ്റിയ ഈ സ്പോർട്സ് കോമഡി എൻറർടെയ്നർ ബോക്സ് ഓഫീസ് ഇടിച്ചു കയറുമെന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രേമലുവിന് ശേഷം നെസ്ലിന്റെ മറ്റൊരു ഹിറ്റ്‌ കൂടി സംഭവിക്കുമെന്നും പ്രേക്ഷക വിലയിരുത്തൽ നടക്കുന്നുണ്ട്. പ്രേമലുവിന് ലഭിച്ചതുപോലെ യൂത്തിന്റെ വലിയൊരു പിന്തുണ ആലപ്പുഴ ജിംഖാനയ്ക്കും ലഭിക്കുന്നുണ്ട്. ജിംഷി ഖാലിദ്ന്റെ ചായഗ്രഹണം ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ.

Tags