50 കോടി കടന്ന് 'ആലപ്പുഴ ജിംഖാന

The beginning of Asal Punch; 'Alappuzha Gymkhana' roars at the box office..
The beginning of Asal Punch; 'Alappuzha Gymkhana' roars at the box office..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ പുതിയ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകയാണ്. ഏപ്രിൽ 10 ന് റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തിൽ 56 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്നും 37 കോടി വാരിക്കൂട്ടിയ ചിത്രം 19 കോടി രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും നേടിയത്.

tRootC1469263">

പ്രേലുവിൻറെ വിജയത്തിന് ശേഷം ഒരിക്കൽക്കൂടി നസ്‍ലെൻ ചിത്രം മികച്ച വിജയം നേടുകയാണ്. ഖാലിദ് റഹ്മാൻ തല്ലുമാലക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായതിനാൽ തന്നെ വമ്പൻ ഹൈപ്പിലാണ് ആലപ്പുഴ ജിംഖാന തിയേറ്ററിലെത്തിയത്. യൂത്തിന് വേണ്ടി തന്നെ ഒരുക്കിയ ചിത്രമാണ് ജിംഖാനയും.

നസ്ലനെ കൂടാതെ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

Tags