‘ആലപ്പുഴ ജിംഖാന’ ഏപ്രിലില്‍ എത്തും

'Alappuzha Gymkhana' with Nazlin, Ganapathy, Lukman and Sandeep Karkarpan star cast; The first look poster is out.
'Alappuzha Gymkhana' with Nazlin, Ganapathy, Lukman and Sandeep Karkarpan star cast; The first look poster is out.

നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍, അനഘ രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. സിനിമയുടെ പോസ്റ്ററുകള്‍ക്കും മറ്റു അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ റിലീസിനെപ്പറ്റിയുള്ള ഒരു അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.

ചിത്രം ഏപ്രില്‍ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ സിനിമ ഏപ്രില്‍ 10 ന് എത്തുമെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍ മമ്മൂട്ടി സിനിമയായ ബസൂക്ക, ബേസില്‍ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്, ഒപ്പം തമിഴില്‍ നിന്ന് അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയും അതേ തീയതിയില്‍ എത്തുന്നതിനാല്‍ ആണ് ആലപ്പുഴ ജിംഖാന റിലീസ് മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് തീയതിയെക്കുറിച്ച് നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

Tags

News Hub