'പരിപാടി കാണാൻ ആളില്ല' ; ദി എന്റർടെയ്നേഴ്സ് താരനിശ റദ്ദാക്കി നടൻ അക്ഷയ് കുമാർ

google news
അക്ഷയ് കുമാര്‍ ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍

ന്യൂജേഴ്സിയിൽ സംഘടിപ്പിച്ച ദി എന്റർടെയ്നേഴ്സ് താരനിശ റദ്ദാക്കി നടൻ അക്ഷയ് കുമാർ. ടിക്കറ്റ് വിൽപന മന്ദഗതിയിലായതിന്റെ സാഹചര്യത്തിലാണ് പരിപാടി ഉപേക്ഷിച്ചത്. അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മാർച്ച് 4നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. നടൻ പങ്കുവെച്ച പോസ്റ്റിൽ ന്യൂജേഴ്‌സിയിൽ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാൽ മാർച്ച് മൂന്നിന് അറ്റ്‌ലാന്റയിലും മാർച്ച് എട്ടിന് ഡാളസിലും മാർച്ച് 11ന് ഒർലാൻഡോയിലും, മാർച്ച് 12ന് ഓക്‌ലൻഡിലും അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ താരനിശ നടക്കും.

അക്ഷയ് കുമാറിനോടൊപ്പം മൗനി റോയി, ദിഷ പടാനി, നോറ ഫത്തേഹി, സോനം ബജ് വ, അപർശക്തി ഖുറാന, ഗായകരായ ജസ് ലീൻ റോയൽ, സ്റ്റെബിൻ ബെൻ തുടങ്ങിയവർ ദി എന്റർടെയ്നേഴ്സ് കൺസേർട്ടിൽ പങ്കെടുക്കുക.

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് സെൽഫി. നടന്റെ കരിയറിലെ വലിയ പരാജയമാവുകയാണ് ചിത്രം. പൃഥ്വിരാജ് സുകുമാരൻ- സുരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി പതിപ്പാണിത്. മലയാളത്തിൽ മികച്ച കാഴ്ചക്കാരെ നേടിയ ചിത്രത്തിന് ബോളിവുഡ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല.

ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തിയ സെൽഫി മൂന്ന് ദിവസം കൊണ്ട് 10 കോടിയാണ് നേടിയത്. ആദ്യ ദിനം 2.60 കോടിയായിരുന്നു സെൽഫിയുടെ കളക്ഷൻ. കഴിഞ്ഞ 10 വർഷത്തിനിടെ അക്ഷയ് കുമാർ ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ ആദ്യവാര കളക്ഷനാണിത്.

Tags