ഭീമാകാര ജീവിയുടെ സൂചനയുമായി അക്ഷയ് കുമാറിന്റെ 'സമുക്ക്'; റിലീസ് തീയതി പ്രഖ്യാപിച്ചു

samuk

 അക്ഷയ് കുമാർ നായകനാകുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'Samuk' പുതിയ മോഷൻ പോസ്റ്ററിലൂടെ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 2027 മേയ് 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

കാടിനുള്ളിൽ ആയുധവുമായി നിൽക്കുന്ന അക്ഷയ് കുമാറിനെയും ഭീമാകാരമായ ഒരു ജീവിയുടേതെന്ന് തോന്നിക്കുന്ന കൈയെയും പോസ്റ്ററിൽ കാണാം. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

കാനിഷ്ക് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രുക്മിണി മൈത്ര, വിനീത് കുമാർ സിങ്, രാജത് കപൂർ, ബനിത സന്ധു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളിലെ ക്രിയേച്ചർ ഇഫക്ട് രംഗങ്ങളിൽ പ്രവർത്തിച്ച അലക് ഗില്ലിസും ചിത്രത്തിന്റെ സാങ്കേതികസംഘത്തിലുണ്ട്.

Tags