5 ദിവസത്തെ ഷൂട്ട്, വാങ്ങിയത് കോടികൾ; കണ്ണപ്പയിൽ അക്ഷയ് കുമാറിന് ലഭിച്ചത് റെക്കോർഡ് പ്രതിഫലം

kannappa
kannappa

വിഷ്ണു മഞ്ജു നായകനായി എത്തിയ സിനിമയാണ് കണ്ണപ്പ. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നും 25 കോടിക്ക് മേലെ കളക്ഷൻ നേടി സിനിമ മുന്നേറുകയാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹൻലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കാനായി നടൻ അക്ഷയ് കുമാർ വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

tRootC1469263">


ചിത്രത്തിൽ അഞ്ച് ദിവസത്തെ ഷൂട്ടിനായി അക്ഷയ് കുമാർ പ്രതിഫലമായി വാങ്ങിയത് 10 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. അതേസമയം സിനിമയിൽ അഭിനയിക്കാനായി മോഹൻലാലും പ്രഭാസും പ്രതിഫലം ഒന്നും വാങ്ങിയില്ലെന്ന് നേരത്തെ വിഷ്ണു മഞ്ജു അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസായത്. മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യൻ പുരാണങ്ങളുടെ പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവുമായി ജീവിക്കുന്ന ശിവ ഭക്തൻറെ അതിശയിപ്പിക്കുന്ന യാത്രയാണ് 'കണ്ണപ്പ'. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.

Tags