കുറച്ചുകാലമായി ബോളിവുഡിൽ അന്യമായിരുന്ന ‘ആംഗ്രി യങ് മാൻ’ പരിവേഷമുള്ള നായക കഥാപാത്രത്തെ രൺവീറിലൂടെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട് ; അക്ഷയ് കുമാർ
രൺവീർ സിംഗിന്റെ ‘ധുരന്ദർ’ എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് മനസുതുറന്ന് നടൻ അക്ഷയ് കുമാർ. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കുറച്ചുകാലമായി ബോളിവുഡിൽ അന്യമായിരുന്ന ‘ആംഗ്രി യങ് മാൻ’ പരിവേഷമുള്ള നായക കഥാപാത്രത്തെ രൺവീറിലൂടെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും, ഇത്തരം വേഷങ്ങൾക്കായി തനിക്കും ആഗ്രഹമുണ്ടെങ്കിലും സഹപ്രവർത്തകന്റെ വിജയത്തിൽ അസൂയയില്ലെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">സിനിമയിലെ മാറുന്ന അഭിരുചികളെക്കുറിച്ചും അക്ഷയ് കുമാർ സംസാരിച്ചു. മുൻപ് സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ വിജയിച്ചിരുന്നെങ്കിൽ ഇപ്പോൾ ‘സ്ത്രീ’ പോലുള്ള ഹൊറർ കോമഡികൾക്കും ‘ധുരന്ദർ’ പോലുള്ള ആക്ഷൻ ചിത്രങ്ങൾക്കുമാണ് പ്രേക്ഷകർ പ്രാധാന്യം നൽകുന്നത്. സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ച് സംസാരിക്കവേ, ‘ലയാരി’ സംഘത്തിന്റെ ഭാഗമാകാൻ താൻ അനുയോജ്യനാണെന്ന് സംവിധായകൻ ആദിത്യ ധർ കരുതിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൺവീറും താനും പരസ്പരം ജോലികളെ അഭിനന്ദിക്കാറുണ്ടെന്നും എല്ലാവർക്കും വേഷങ്ങൾ ലഭിക്കുന്ന വലിയൊരു വ്യവസായമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ദർ 2’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടുമെന്ന് കരുതപ്പെടുന്ന ചിത്രം 2026 മാർച്ച് 19-നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
.jpg)


