കോടിക്കണക്കിന് രൂപ ആസ്തിയുള്ള താരത്തിന്റെ വസ്ത്രം കണ്ട് ഞെട്ടി ആരാധകർ

akshay

 പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’ എന്ന പുതിയ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ.കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ അക്ഷയ് കുമാർ ധരിച്ച വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. കറുത്ത പാന്റിനൊപ്പം താരം ധരിച്ച കീറിപ്പറിഞ്ഞ ഡിസൈനിലുള്ള ഷർട്ടും അതിനോടൊപ്പമുള്ള ടൈയും ആരാധകരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ഒരുപോലെ അമ്പരപ്പിച്ചു. ഫാഷൻ പരീക്ഷണത്തിന്റെ ഭാഗമായി താഴെ ഭാഗം കീറിയ രീതിയിലുള്ള ഷർട്ട് ധരിച്ചെത്തിയ താരത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് ഇതിന് പിന്നാലെ പ്രചരിക്കുന്നത്.

കോടിക്കണക്കിന് രൂപ ആസ്തിയുള്ള താരം എന്തിനാണ് ഇത്തരമൊരു ലുക്കിൽ എത്തിയത് എന്നാണ് പലരും ചോദിക്കുന്നത്. “100 കോടി പ്രതിഫലം വാങ്ങുന്ന താരം ഒരു ഷർട്ട് വാങ്ങാൻ ഗതിയില്ലാത്തവനെ പോലെ ഇരിക്കുന്നു” എന്നും “സിനിമയുടെ അവസ്ഥയാണ് താരം ഷർട്ടിലൂടെ കാണിച്ചുതരുന്നത്” എന്നും പരിഹാസരൂപേണ കമന്റുകൾ വരുന്നുണ്ട്. പണത്തിന് വേണ്ടി എന്ത് കോമാളിത്തരത്തിനും താരം തയ്യാറാവുകയാണെന്നും, താൻ മറ്റൊരു ലോകത്താണോ ജീവിക്കുന്നതെന്ന് അക്ഷയ് കുമാർ ചിന്തിക്കണമെന്നും ട്രോളന്മാർ രോഷത്തോടെയും തമാശയായും കുറിക്കുന്നു.

Tags