ഇച്ചിരി വൈകിയെങ്കിലും അതങ്ങ് സാധിച്ചു കൊടുത്തു; സന്തോഷം പങ്കുവച്ച് അഖില്‍

suchi
ബിഗ് ബോസിലായിരിക്കുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം സാധിച്ച് കൊടുത്തുവെന്ന് പറഞ്ഞാണ് അഖില്‍ വന്നിരിക്കുന്നത്. സീരിയല്‍ നടി സുചിത്രയ്ക്കും സൂരജ് തേലക്കാടിനുമൊപ്പം മൂകാംബിക ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് അഖില്‍ പങ്കുവെച്ചിരിക്കുന്നത്. 

മിമിക്രി - കോമഡി ഷോ പരിപാടികളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് കുട്ടി അഖില്‍ എന്ന അഖില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലേക്ക് എത്തുന്നത്. നാലാം സീസണില്‍ പലതരം സൗഹൃദ ഗ്രൂപ്പുകളും ഉണ്ടായിരുന്നു. അതില്‍ പുറത്ത് വന്നതിന് ശേഷം ഇപ്പോഴും അതേ സൗഹൃദം നിലനിര്‍ത്തുന്നത് സുചിത്രയും അഖിലും സൂരജും ചേര്‍ന്നുള്ള കോംബോയാണ്. 

ബിഗ് ബോസിലായിരിക്കുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം സാധിച്ച് കൊടുത്തുവെന്ന് പറഞ്ഞാണ് അഖില്‍ വന്നിരിക്കുന്നത്. സീരിയല്‍ നടി സുചിത്രയ്ക്കും സൂരജ് തേലക്കാടിനുമൊപ്പം മൂകാംബിക ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് അഖില്‍ പങ്കുവെച്ചിരിക്കുന്നത്. 

ബിഗ് ബോസിനുള്ളില്‍ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു. ഇച്ചിരി വൈകിയെങ്കിലും അതങ്ങ് സാധിച്ചു കൊടുത്തു. മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നില്‍ പോയി. മൂകാംബിക നടയില്‍ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം', എന്നും പറഞ്ഞ് കൊണ്ടാണ് അഖില്‍ ഫോട്ടോ പങ്കുവെച്ചത്. എന്നാല്‍ ചിത്രം കണ്ടതോട് കൂടി താരങ്ങളുടെ വിവാഹമായിരുന്നോ എന്നതടക്കം നിരവധി ചോദ്യങ്ങളും എത്തിയിരിക്കുകയാണ്. 
 
Share this story