മോഹന്‍ലാല്‍ സിനിമകള്‍ വീണ്ടും കാണുന്നതിനെ കുറിച്ച് അഖില്‍ സത്യന്‍

mohanlal
mohanlal

ഹ്യൂമര്‍ ചെയ്യുന്നത് വളരെയധികം എഫേര്‍ട്ട് ഉള്ള കാര്യമാണ്

കരഞ്ഞ് അലറിവിളിച്ച് അഭിനയിക്കുന്നതാണ് നല്ല അഭിനയം എന്ന ധാരണ പലര്‍ക്കുമുണ്ടെന്നും എന്നാല്‍ അതിനേക്കാള്‍ പാടാണ് ഹ്യൂമര്‍ ചെയ്യാന്‍ എന്നും അഖില്‍ സത്യന്‍. ഹ്യൂമര്‍ നന്നായി കൈകാര്യം ചെയ്യുന്ന നടന്‍ ആണ് മോഹന്‍ലാല്‍ എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകള്‍ നമ്മള്‍ റിപ്പീറ്റ് കാണുന്നതെന്നും അഖില്‍ പറഞ്ഞു.

tRootC1469263">

'കരഞ്ഞ് അലറിവിളിച്ച് അഭിനയിക്കുന്നതാണ് നല്ല അഭിനയം എന്ന ധാരണ പലര്‍ക്കുമുണ്ട്. നിവിന്‍ ഒക്കെ ചെയ്യുന്ന ടൈപ്പ് ആക്ടിങ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. അതൊരു കഴിവാണ് അത് എല്ലാവര്‍ക്കും കിട്ടണമെന്നില്ല. മോഹന്‍ലാല്‍ സാറിന് ആ ഗംഭീര കഴിവുണ്ട്. അങ്ങനെ കഴിവുണ്ടെങ്കില്‍ മാത്രമേ നമുക്ക് അത്തരം സീനുകള്‍ എഴുതാന്‍ കഴിയൂ ഇല്ലെങ്കില്‍ അതെല്ലാം വേസ്റ്റ് ആയിപ്പോകും. നിവിന്റെ ഏജ് ഗ്രൂപ്പില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നടന്‍ നിവിന്‍ തന്നെയാണ്.

ഹ്യൂമര്‍ ചെയ്യുന്നത് വളരെയധികം എഫേര്‍ട്ട് ഉള്ള കാര്യമാണ്. ലാല്‍ സാറിന്റെ അത്തരം സിനിമകള്‍ നമ്മള്‍ എന്തുകൊണ്ട് റിപ്പീറ്റ് ചെയ്തു കാണുന്നു? കാരണം ആ സോണില്‍ അദ്ദേഹത്തിന് മാത്രമേ അങ്ങനെ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ. ജയറാമേട്ടനും അതിന് സാധിക്കും. ഹ്യൂമര്‍ ചെയ്യുന്നതിനെ വിലയില്ലാത്തതായിട്ട് പലരും കാണുന്നുണ്ട്. പട്ടണപ്രവേശത്തിലെ സിറിഞ്ച് സീനില്‍ എക്‌സ്പ്രഷന്‍ മാത്രമാണുള്ളത് പക്ഷെ അതൊരു പീക്ക് ആക്ടിങ് ആണ്. കരഞ്ഞുവിളിച്ച് അഭിനയിക്കുന്നതിനേക്കാള്‍ എത്രയോ മേലെ ആണത്', അഖിലിന്റെ വാക്കുകള്‍.


 

Tags