ഭാര്യയ്ക്ക് ഡയമണ്ട് നെക്ലേസും മോതിരവും സമ്മാനം: മനംനിറഞ്ഞ് അഖിൽ മാരാർ

Campaign against Relief Fund; Akhil Marar sought anticipatory bail

പതിനൊന്നാം വിവാഹ വാർഷിക നിറവില്‍ അഖിൽ മാരാരാരും ഭാര്യയും. സന്തോഷ സൂചകമായി ലക്ഷ്മിക്ക് ഡയമണ്ട് നെക്ലേസും മോതിരവും അഖില്‍ സമ്മാനിച്ചു. മുൻപ് താലിമാല വിൽക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇന്ന് ഈ സമ്മാനം നൽകുമ്പോൾ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു.

"എല്ലാവരുടെയും പുതു വർഷം ഞങ്ങൾക്ക് പുതിയ ജീവിതം തുടങ്ങിയ ദിവസമാണ്. പതിനൊന്നാം വിവാഹ വാർഷികമാണ്.. സ്നേഹത്തോടൊപ്പം ലക്ഷ്മിക്ക് ഞാൻ സമ്മാനിച്ച കുറച്ചു സമ്മാനങ്ങളും. താലിമാല വിറ്റ ഭർത്താവിൽ നിന്നും ഡയമണ്ട് നെക്ലസും, ഡയമണ്ട് മോതിരവും ഗിഫ്റ്റ് ആയി നൽകുമ്പോൾ ഈ മെയിൽ ഷോവനിസ്റ്റിനു ഒരഭിമാനം. എല്ലാവർക്കും പുതു വത്സര ആശംസകൾ", എന്നായിരുന്നു അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

tRootC1469263">

ഭാര്യ ലക്ഷ്മിക്ക് ‍ഡയമണ്ട് മാലയും മോതിരവും നൽകുന്ന വീഡിയോയും അഖിൽ പങ്കുവച്ചിട്ടുണ്ട്. 108 ഡയമണ്ടുകളുള്ള മാലയാണെന്നാണ് അഖിൽ വീഡിയോയിൽ പറയുന്നത്. ലക്ഷ്മി തിരികെ ഒരു കമ്മലാണ് അഖിലിന് സമ്മാനമായി നൽകിയത്. ത്രിശൂലം മോഡലിലുള്ളതാണ് കമ്മൽ. "ജനുവരി 1 എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് കല്യാണം കഴിച്ച് ദിവസമാണ്, സിനിമ സംവിധാനം ചെയ്ത ദിവസമാണ് അങ്ങനെ ഒരുപാട് ഓർമകളുള്ളതാണ് പുതുവർഷം"., എന്നും അഖിൽ മാരാർ പറയുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് ലക്ഷ്മിക്കും അഖിലിനും ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്.
 

Tags