ചെന്നൈയിൽ അജിത് ചിത്രത്തിന്റെ പ്രദർശനം തടസപ്പെട്ടു

Theatre
Theatre

 നടൻ അജിത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രദർശനത്തിനിടെ തിയറ്ററിൽ അപകടം. അലങ്കാര വിളക്ക് പ്രദർശനത്തിനിടെ ഇളകി വീണു. ചെന്നൈയിലെ വെട്രി തിയറ്ററിലാണ് സംഭവം. തിയറ്ററിൽ ഘടിപ്പിച്ചിരുന്ന ഡിസ്കോ ലൈറ്റ് സിനിമ പ്രദർശിപ്പിക്കുന്നതിനിടെ ഇളകി വീഴുകയായിരുന്നു. വിളക്കിനു സമീപമിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപെട്ടു. വിളക്ക് വീണതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഉടൻ തന്നെ പ്രദർശനം നിർത്തിവച്ചു. തിയറ്ററിലെ സുരക്ഷ സംവിധാനങ്ങളെപ്പറ്റി ജനങ്ങളും തിയറ്റർ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായതായും വിവരമുണ്ട്. കുറച്ചു സമയത്തിനു ശേഷം സ്ക്രീനിങ് പുനഃരാരംഭിച്ചു.

ആദിക് രവിചന്ദർ സംവിധാനം ചെയ്ത ചിത്രം പത്തിനാണ് തിയറ്ററുകളിലെത്തിയത്. അജിത്തിനൊപ്പം തൃഷ, അർജുൻ ദാസ്, പ്രിയ വാര്യർ, പ്രഭു എന്നിവരും ചിത്രത്തിലുണ്ട്. മൈത്രി മൂവി മേക്കേഴ്സാണ് നിർമാണം.
 

Tags