വിഘ്‍നേശ് ശിവൻ -അജിത്ത് ചിത്രം ജനുവരി 17ന് തുടങ്ങും

ajith
ചില ചിത്രങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍

വിഘ്‍നേശ് ശിവൻ അജിത്തിനെ നായകനാക്കി ഒരുക്കുന്ന  'എകെ 62' എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ നിര്‍മാണം തുടങ്ങുന്നു. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍. അനിരുദ്ധ രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ നായികയാകുമെന്നും വാര്‍ത്തകളുണ്ട്.


അജിത്ത് നായകനായി മറ്റ് ചില ചിത്രങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ സജീവമായുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്.

 സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്.

Share this story