മോട്ടോര്‍ സൈക്കിളില്‍ ഒരു വേള്‍ഡ് ടൂറിന് ഒരുങ്ങി നടന്‍ അജിത്ത്

google news
ajith
ലൈക്ക പ്രൊഡക്ഷൻ നിര്‍മിക്കുന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും

സിനിമയെ പോലെ ബൈക്ക് റൈഡിലും അതീവ താല്‍പര്യം കാട്ടുന്ന ആളാണ് നടന്‍ അജിത്ത് . 'തുനിവ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരം ലഡാക്കില്‍ ബൈക്കില്‍ യാത്ര പോയത് വലിയ വാര്‍ത്തയായിരുന്നു.ഇപ്പോഴിതാ അജിത്ത് മോട്ടോര്‍ സൈക്കിളില്‍ ഒരു വേള്‍ഡ് ടൂറിന് ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ലൈക്ക പ്രൊഡക്ഷൻ നിര്‍മിക്കുന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അജിത്ത് വേള്‍ഡ് മോട്ടോര്‍ സൈക്കിളിംഗ് ടൂര്‍ നടത്തുക. 'റൈഡ് ഫോര്‍ മ്യൂച്ചല്‍ റെസ്‍പെക്റ്റ്' എന്ന പേരിലാണ് മോട്ടോര്‍ സൈക്കിളില്‍ വേള്‍ഡ് ടൂര്‍ നടത്തുക എന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു. 

Tags