അജിത് രവി പെഗാസസ് ചിത്രം ഓഗസ്റ്റ് 27 റിലീസിന് ഒരുങ്ങുന്നു

august27

പെഗാസസ് ഗ്ലോബല്‍ പ്രൈവററ് ലിമിറ്റഡിന്റെ ബാനറില്‍ അജിത് രവി സംവിധാനം ചെയ്ത ഓഗസ്റ്റ് 27 എന്ന ഫാമിലി ത്രില്ലര്‍ മൂവി റിലീസിന് ഒരുങ്ങുന്നു.സൗന്ദര്യമത്സര രംഗത്തും, പരസ്യചിത്രീകരണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനാണ് അജിത് രവി. മിസ് ഏഷ്യ, മിസ് ഏഷ്യ ഗ്ലോബല്‍, മിസ് ക്യൂന്‍ കേരള, മിസ് സൗത്ത് ഇന്ത്യ, മിസ് തമിഴ്‌നാട്, മിസിസ് സൗത്ത് ഇന്ത്യ, മിസിസ് തമിഴ്‌നാട് എം.ബിഎ അവാര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്, ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേമ്പര്‍ ഫോറം എന്നിവയുടെ അമരക്കാരനായ അജിത് രവിയുടെ മൂന്നാമത്തെ ചിത്രമാണ് ഓഗസ്റ്റ് 27.

ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കുമ്പളത്ത് പദ്മകുമാറാണ്. ഷിജു റഷീദ്, റിഷാദ് എന്‍.കെ, സുഷ്മിത ഗോപിനാഥ്, ജസീല പര്‍വ്വീണ്‍, എം. ആര്‍ ഗോപകുമാര്‍, ഗോപു, താരാകല്യാണ്‍, നീന കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അഖില്‍, സാം ശിവ എന്നിവരാണ്

Share this story