സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് അജിത്

google news
ajith
എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 85‌0ജിഎസ് എന്ന അഡ്വഞ്ചർ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്.ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

തമിഴ് സൂപ്പർതാരം അജിത് സഹ റൈഡർ സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ചു.ഇവർ ഒരുമിച്ചായിരുന്നു  നോർത്ത് ഈസ്റ്റ്, ഭൂട്ടാന്‍–നേപ്പാള്‍ യാത്രകൾ  പോയത്. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. 

എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 85‌0ജിഎസ് എന്ന അഡ്വഞ്ചർ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്.ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

2022 അവസാനമാണ് തെന്നിന്ത്യൻ സൂപ്പർതാരം അജിത്തുമായി അടുത്തിടപെടാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേർത്ത്–ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാൾ–ഭൂട്ടാൻ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയിൽ ഉടനീളം മറക്കാനാവാത്ത ഓർമകളാണ് ലഭിച്ചത്.