അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ സുതാര്യമായ അന്വേഷണം വേണം : അമിതാഭ് ബച്ചൻ

Air India plane crash in Ahmedabad requires transparent probe: Amitabh Bachchan
Air India plane crash in Ahmedabad requires transparent probe: Amitabh Bachchan

ന്യൂഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് അമിതാഭ് ബച്ചൻ. അപകടത്തിൽ ജീവൻ നഷ്ടമായവരെ ഓർത്ത് അഗാധമായ ദുഃഖം തോന്നുന്നുവെന്നും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ടംബ്ലറിൽ എഴുതിയ പോസ്റ്റിലാണ് അമിതാഭ് ബച്ചന്റെ പ്രതികരണം.

tRootC1469263">

‘എയർ ഇന്ത്യ അപകടത്തിൽ അഗാധമായ ദുഖമുണ്ട്. അപകടത്തിൽ മരിച്ചവരെ ഓർത്ത് വേദനിക്കുന്നു. അപകടത്തിന് പിന്നാലെ രാജ്യം മുഴുവൻ ഇരകളായവരുടെ കുടുംബത്തിനൊപ്പം നിന്നു. എന്നാൽ അതുമാത്രം പോര, സംഭവത്തിൽ സുതാര്യമായ അന്വേഷണം ഉണ്ടാകട്ടെ’ എന്നും അമിതാഭ് ബച്ചൻ പറഞ്ഞു.

അമിതാഭ് ബച്ചനൊപ്പം ഷാറൂഖ് ഖാൻ, പ്രിയങ്കാ ചോപ്ര, അക്ഷയ് കുമാർ, ആലിയ ഭട്ട്, അനുഷ്‌ക ശർമ്മ, അല്ലു അർജുൻ, കരൺ ജോഹർ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി രാജ്യത്തെ സിനിമാ മേഖലയിലുളള നിരവധി പ്രമുഖർ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ചിരുന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണ് ഷാറൂഖ് ഖാൻ പറഞ്ഞത്. 

Tags