റിലീസ് ആകുന്നതിന് മുന്‍പ് തരുണ്‍ മൂര്‍ത്തിയും മിഥുന്‍ മാനുവലും പങ്കുവെച്ച പോസ്റ്റ് അത്ഭുതപ്പെടുത്തി; സൈജു കുറുപ്പ്

saiju

'സിനിമ റിലീസ് ആകുന്നതിന് മുന്‍പുള്ള പ്രമോഷണല്‍ അഭിമുഖങ്ങളില്‍ എല്ലാം ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നു

സൈജു കുറിപ്പ് നായകനായെത്തിയ ചിത്രം മോഹിനിയാട്ടം തീയേറ്ററില്‍ വന്‍ വിജയമായി ഓടികൊണ്ടിരിക്കുകയാണ്. ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററില്‍ എത്തിയിരിക്കുന്നത്.സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. സൈജു കുറിപ്പ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ സിനിമയുടെ റിവ്യൂ സംവിധായകരായ തരുണ്‍ മൂര്‍ത്തിയും മിഥുന്‍ മാനുവല്‍ തോമസും പങ്കുവെച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് സൈജു. 

'സിനിമ റിലീസ് ആകുന്നതിന് മുന്‍പുള്ള പ്രമോഷണല്‍ അഭിമുഖങ്ങളില്‍ എല്ലാം ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നു. ഈ സിനിമയില്‍ ഞങ്ങള്‍ക്ക് നല്ല കോണ്‍ഫിഡന്‍സ് ഉണ്ട്. സിനിമ നല്ലതായി എനിക്ക് തോന്നിയിരുന്നു. കാരണം ആ സമയത്ത് ബേബിയോ, കല ചേച്ചിയോ നന്ദു ചേട്ടനോ സിനിമ കണ്ടിരുന്നില്ല. ഞാന്‍ സിനിമ കണ്ടിരുന്നു.

ഏറ്റവും ഹൈലൈറ്റ് എന്ന് പറയുന്നത് തരുണ്‍ മൂര്‍ത്തിയും മിഥുന്‍ മാനുവല്‍ തോമസും ഇട്ട പോസ്റ്റുകളാണ്. നമ്മുടെ കേരളം ഇന്‍ഡസ്ട്രിയുടെ വലിയ ബ്രാന്‍ഡുകള്‍ ഈ സിനിമ കണ്ട് പോസ്റ്റ് ഇട്ടു. അവര്‍ക്ക് പോസ്റ്റ് ഇടണം എന്ന് ഒന്നും ഇല്ല , അവര്‍ പടം കണ്ടു ഒരുപാട് ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് നമ്മുക്ക് മെസ്സേജ് അയച്ചിരുന്നു. റിലീസ് ആകാത്ത ഒരു പടത്തിനെ കുറിച്ച് അവര്‍ പങ്കുവെച്ച പോസ്റ്റ് ഞങ്ങളെയും അത്ഭുതപ്പെടുത്തി,' സൈജു കുറുപ്പ് പറഞ്ഞു.

Tags