'ഏജന്റ്' ഒടിടിയിലേക്ക്
Mar 6, 2025, 19:15 IST


അഖില്‍ അക്കിനേനി നായകനായി എത്തിയ ഏജന്റ് ഒടിടിയിലേക്ക്. സോണി ലിവ്വിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 14ന് സ്ട്രീമിംഗ് ആരംഭിക്കും. ഇക്കാര്യം അറിയിച്ച് കൊണ്ട് ട്രെയിലറും സോണി ലിവ്വ് പുറത്തുവിട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷം തികയാന്‍ ഇരിക്കെയാണ് ഏജന്റ് ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
2023 ഏപ്രിലില്‍ ആയിരുന്നു ഏജന്റ് റിലീസ് ചെയ്തത്. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. 13.4 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 70-80 കോടി വരെയാണ് ഏജന്റിന്റെ ബജറ്റ്.