മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം 'ഏജന്റി'ന്റെ റിലീസ് പ്രഖ്യാപിച്ചു
Sat, 4 Feb 2023

പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം അവസാന നിമിഷം മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു. അഖില്‍ അക്കിനേനി ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചതിനാല്‍ ചിത്രീകരണം തല്‍ക്കാലത്തേയ്‍ക്ക് നിര്‍ത്തിവയ്‍ക്കേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നിരുന്നത്.
മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എന്നതിനാല്‍ മലയാളികളുടെയും ശ്രദ്ധയിലുള്ള ചിത്രമാണ് അഖില്‍ അക്കിനേനി നായകനാകുന്ന 'ഏജന്റ്'. മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് ചിത്രത്തില്‍.
തെലുങ്ക്,മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ഒരുങ്ങുന്ന 'ഏജന്റിന്റെ' റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം അവസാന നിമിഷം മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു. അഖില്‍ അക്കിനേനി ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചതിനാല്‍ ചിത്രീകരണം തല്‍ക്കാലത്തേയ്‍ക്ക് നിര്‍ത്തിവയ്‍ക്കേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നിരുന്നത്.
സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഏജന്റ്'. കേരളത്തില്‍ വിതരണം ചെയ്യുന്ന 'ഏജന്റ്' ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.