ആറു വർഷത്തെ പ്രണയത്തിനൊടുവിൽ... പ്രണയിനിയുടെ ചിത്രം പങ്കിട്ട് മുടിയൻ

mudiyan
mudiyan

ഉപ്പും മുളകിലെ മുടിയൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതാരമാണ് ഋഷി. ഇപ്പോളിതാ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. നടിയും നർത്തകിയും മോഡലുമായ ഡോ. ഐശ്വര്യ ഉണ്ണിയെയാണ് താരം ജീവിത പങ്കാളിയാക്കുന്നത്. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഐശ്വര്യയെ മുടിയൻ എന്ന പേരിൽ അറിയപ്പെടുന്ന ഋഷി പ്രപ്പോസൽ ചെയ്തത്. പ്രപ്പോസൽ വീഡിയോ താരം യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്.

അമ്മയോട് സമ്മതം വാങ്ങിയതിന് ശേഷം അനുജന്റെ സഹായത്തോടെയാണ് ഐശ്വര്യയെ പ്രപ്പോസ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഋഷി ചെയ്തത്. ഒരുപാട് സമ്മാനങ്ങൾ ഒരുക്കി ട്രഷർ ഹണ്ട് രീതിയാലാണ് ഐശ്വര്യയെ മുടിയൻ പ്രപ്പോസ് ചെയ്തത്. ആറു വർഷമായി പ്രണയത്തിൽ ആയിരുന്നെന്നും ഇപ്പോൾ ഒഫീഷ്യൽ ആക്കേണ്ട സമയമായതിനാലാണ് പ്രപ്പോസ് ചെയ്യുന്നതെന്നുമാണ് വീഡിയോയിൽ ഋഷി പറയുന്നത്. പ്രപ്പോസൽ മോതിരം വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങൾ ഋഷി വീഡിയോയിൽ ‍ഉൾപ്പെടുത്തിയിട്ടുണ്ട്.ഉപ്പും മുളകിലെ മുടിയൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതാരമാണ് ഋഷി. ഇപ്പോളിതാ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. നടിയും നർത്തകിയും മോഡലുമായ ഡോ. ഐശ്വര്യ ഉണ്ണിയെയാണ് താരം ജീവിത പങ്കാളിയാക്കുന്നത്. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഐശ്വര്യയെ മുടിയൻ എന്ന പേരിൽ അറിയപ്പെടുന്ന ഋഷി പ്രപ്പോസൽ ചെയ്തത്. പ്രപ്പോസൽ വീഡിയോ താരം യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്.

അമ്മയോട് സമ്മതം വാങ്ങിയതിന് ശേഷം അനുജന്റെ സഹായത്തോടെയാണ് ഐശ്വര്യയെ പ്രപ്പോസ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഋഷി ചെയ്തത്. ഒരുപാട് സമ്മാനങ്ങൾ ഒരുക്കി ട്രഷർ ഹണ്ട് രീതിയാലാണ് ഐശ്വര്യയെ മുടിയൻ പ്രപ്പോസ് ചെയ്തത്. ആറു വർഷമായി പ്രണയത്തിൽ ആയിരുന്നെന്നും ഇപ്പോൾ ഒഫീഷ്യൽ ആക്കേണ്ട സമയമായതിനാലാണ് പ്രപ്പോസ് ചെയ്യുന്നതെന്നുമാണ് വീഡിയോയിൽ ഋഷി പറയുന്നത്. പ്രപ്പോസൽ മോതിരം വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങൾ ഋഷി വീഡിയോയിൽ ‍ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ദ്രിയ സാൻഡ്സ് റിസോർട്ടിൽ വച്ച് മോതിരം അണിയിച്ചാണ് ഐശ്വര്യയെ ഋഷി ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഈ നിമിഷത്തിനായി താൻ കാത്തിരിക്കുകയായിരുന്നെന്നാണ് ഐശ്വര്യ പ്രപ്പോസലിനെ കുറിച്ച് പറഞ്ഞത്. കാമുകിയെ പ്രപ്പോസ് ചെയ്യുന്നതിനായി പ്രത്യേക വേദിയും ഒരുക്കിയിരുന്നു.ഉപ്പും മുളകിലെ മുടിയൻ എന്ന കഥാപാത്രത്തിലൂടെയാണ് ഋഷി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Tags