നിത്യാ മേനോന് ശേഷം ആ കഴിവ് കണ്ടത് മമിതാ ബൈജുവില്‍ ; ധനുഷ്

dhanush

നിത്യ മേനോനുള്ള കഴിവും ക്വാളിറ്റിയും നിങ്ങള്‍ക്കുണ്ട്.

നിത്യാ മേനോന് ശേഷം ആ കഴിവ് കണ്ടത് മമിതാ ബൈജുവില്‍ ആണെന്ന് നടന്‍ ധനുഷ് പറഞ്ഞു.
'മുന്‍നിരയിലേക്ക് വരാന്‍ മാത്രം കഴിവുള്ള നടി ആയിട്ടാണ് ഞാന്‍ നിങ്ങളെ കാണുന്നത്. ഞാന്‍ ഇതിന് മുന്‍പ് ഇത്രയും കഴിവുള്ള മറ്റൊരു നടിയെ കണ്ടത് നിത്യ മേനോന്‍ ആണ്. നിത്യ മേനോനുള്ള കഴിവും ക്വാളിറ്റിയും നിങ്ങള്‍ക്കുണ്ട്. അത് കളയാതെ നല്ല രീതിയില്‍ ഉപയോഗിച്ച് നിറയെ അവാര്‍ഡുകള്‍ വാങ്ങണം. നിങ്ങള്‍ നന്നായി അഭിനയിച്ചിട്ടുണ്ട് കര യില്‍,' ധനുഷ് പറഞ്ഞു.
കര എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങില്‍ വെച്ച് ധനുഷ് മമിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Tags