മഹാനടിക്ക് ശേഷം തനിക്ക് ആറു മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല ; കീര്‍ത്തി സുരേഷ്
അന്ന് ഉണ്ടായ ഇടവേള മേക്കോവറിനായി ഉപയോഗിച്ചു എന്നും പറയുകയാണ് കീര്‍ത്തി സുരേഷ്.
കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമായിരുന്നു മഹാനടി. നാഗ് അശ്വിന്‍ ആണ് സംവിധാനം. ചിത്രത്തില്‍ സാവിത്രിയായിട്ടായിരുന്നു കീര്‍ത്തി വേഷമിട്ടത്. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രവും ആയിരുന്നു മഹാനടി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷിന് ലഭിച്ചു. എന്നാല്‍ മഹാനടിയുടെ വിജയത്തിന് ശേഷം തനിക്ക് സിനിമയൊന്നും ലഭിച്ചില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
tRootC1469263">മഹാനടിക്ക് ശേഷം തനിക്ക് ആറു മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്. ആരും എന്നോട് കഥ പോലും പറഞ്ഞില്ല ആ സമയത്ത്. ഞാന്‍ തെറ്റായി ഒന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് നിരാശയും എനിക്ക് ഉണ്ടായിരുന്നില്ല. സംവിധായകര്‍ എനിക്ക് വേണ്ടി മികച്ച ഒരു കഥാപാത്രം ഒരുക്കാന്‍ സമയമെടുക്കുന്നുവെന്ന് ഞാന്‍ സ്വയം കരുതി. അതിനെ പൊസീറ്റീവായി ഞാന്‍ ഉപയോഗിച്ചു. അന്ന് ഉണ്ടായ ഇടവേള മേക്കോവറിനായി ഉപയോഗിച്ചു എന്നും പറയുകയാണ് കീര്‍ത്തി സുരേഷ്.
.jpg)


