സൂര്യ ചിത്രം സീനിന്റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിങ് ഇന്ന് ആരംഭിക്കും

Scene

മലയാളി താരം നസ്ലന്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു.

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'സീനി'ന്റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് ഇന്ന് (നവംബര്‍ 3) വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ മെഗാ റിലീസായി പ്രദര്‍ശനത്തിനെത്തിക്കുന്നത്. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റര്‍ടൈന്‍മെന്റിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിര്‍മ്മാതാവ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണ പങ്കാളി ഡ്രീം ബിഗ് ഫിലിംസാണ്.

ട്രെയ്ലര്‍ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചിട്ടുണ്ട്. ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സ്‌റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നര്‍മം നിറഞ്ഞ മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേര്‍ന്ന ട്രെയ്ലര്‍ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറിന്റെ സൂചനയാണ് നല്‍കിയത്. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

മലയാളി താരം നസ്ലന്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ട്രെയ്ലറില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Tags