10 ദിവസം മുൻപ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ധുരന്ദർ 2

Durandar

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ദർ. സിനിമയുടെ രണ്ടാം ഭാഗം മാർച്ച് 19 ന് റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആദ്യ ദിനം വമ്പൻ ഓപ്പണിങ് തന്നെ സിനിമ നേടും. ഇപ്പോഴിതാ ധുരന്ദർ 2 ആരാധകരെ ആവേശത്തിലാക്കുന്ന ഒരു അപ്ഡേറ്റ് പുറത്തുവരികയാണ്.

tRootC1469263">

ചിത്രം മാർച്ച് 18 ന് വൈകുന്നേരം അഞ്ച് മണി മുതൽ പ്രദർശനം ആരംഭിക്കും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഏരീസ് പ്ലസ്, പിവിആർ, സിനിപോളിസ് തുടങ്ങിയ സ്‌ക്രീനുകളിലാണ് ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. കൂടുതൽ സ്‌ക്രീനുകളിൽ ഉടൻ റിസർവേഷൻസ് തുടങ്ങും. ആഗോള തലത്തിൽ മാർച്ച് 19 നാണ് സിനിമ പുറത്തിറങ്ങുന്നത്. സിനിമയുടെ ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളുടെ ബുക്കിംഗ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

Tags