പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ കോമേഴ്സ് വിഭാഗത്തില്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

admission
admission


പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ കോമേഴ്സ് വിഭാഗത്തില്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജിലെ ഗവേഷണ കേന്ദ്രത്തില്‍ ഡോ. ജയകൃഷ്ണന്‍ എ-യുടെ കീഴില്‍ ‘എനി ടൈം’ (Any Time) വിഭാഗത്തിലാണ് പിഎച്ച്.ഡി ചെയ്യാൻ അവസരം. നിലവിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്.

tRootC1469263">


യു.ജി.സി / ജെ.ആര്‍.എഫ് യോഗ്യതയുള്ളവര്‍ക്കും, സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ സ്ഥിരം അധ്യാപകര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.25-ന് മുന്‍പായി അപേക്ഷയും അനുബന്ധ രേഖകളും കോളേജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

Tags