'ആദിപുരുഷ്' ഡിജിറ്റല്‍ റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക് ?

google news
adu purush

'ആദിപുരുഷ്' റിലീസ്  ജൂണ്‍ 16ന് ആണ്. 'ആദിപുരുഷ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ ഇറങ്ങിയത് സ്വീകരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ ആദിപുരുഷിന്റെ റണ്ണിംഗ് ടൈം വിവരം പുറത്തുവന്നിട്ടുണ്ട്. 2 മണിക്കൂര്‍ 54 മിനുട്ടാണ് ആദിപുരുഷ് സിനിമ എന്നാണ് റിപ്പോര്‍ട്ട്.

നെറ്റ്ഫ്‌ലിക്‌സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

Tags