‘അടിനാശം വെള്ളപ്പൊക്കം’ 12-ന് എത്തും

adinasham
adinasham

ക്യാമ്പസ് പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഫുൾ ഫൺ ത്രില്ലർ ചിത്രമായ ‘അടിനാശം വെള്ളപ്പൊക്ക’ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 12-ന് പ്രദർശനത്തിനെത്തും. സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി.യാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

tRootC1469263">

‘അടിനാശം വെള്ളപ്പൊക്കം’ ഒരു ക്യാമ്പസ് ചിത്രമായിരിക്കുമ്പോൾത്തന്നെ, കഥയ്ക്ക് ക്യാമ്പസിനു പുറത്തും വലിയ പ്രാധാന്യമുണ്ട്. ഈ രണ്ടു ലോകങ്ങൾ ഒന്നിക്കുന്നിടത്താണ് ചിത്രത്തിന് പ്രധാന വഴിത്തിരിവുണ്ടാകുന്നത്. ക്യാമ്പസിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കുന്നതിനൊപ്പം, ചിത്രം യുവതലമുറയ്ക്ക് കാതലായ സന്ദേശങ്ങളും നൽകുന്നുണ്ട്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജനപ്രിയ അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ട് ചിത്രം ശ്രദ്ധേയമാണ്. ഷൈൻ ടോം ചാക്കോ, ബാബു ആന്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം.ബി. എന്നീ പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags