മകന് എ.ഡി.എച്ച്.ഡി സ്ഥിരീകരിച്ചതോടെ ജീവിതത്തിലെ മുൻഗണനകൾ പൂർണ്ണമായി മാറി ; നടൻ വിനയ് ഫോർട്ട്
തന്റെ ഒമ്പതുവയസുകാരനായ മകന് എ.ഡി.എച്ച്.ഡി സ്ഥിരീകരിച്ചതിന് പിന്നാലെ ജീവിതത്തിലെ മുൻഗണനകൾ പൂർണ്ണമായി മാറിയെന്ന് തുറന്നുപറഞ്ഞ് നടൻ വിനയ് ഫോർട്ട്. ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മകന്റെ അവസ്ഥയെക്കുറിച്ചും ഒരു രക്ഷിതാവെന്ന നിലയിലുള്ള തന്റെ പുതിയ ലക്ഷ്യങ്ങളെക്കുറിച്ചും താരം മനസ് തുറന്നത്.
മകന്റെ സന്തോഷമകന് എ.ഡി.എച്ച്.ഡി സ്ഥിരീകരിച്ചതോടെ ജീവിതത്തിലെ മുൻഗണനകൾ പൂർണ്ണമായി മാറി ; നടൻ വിനയ് ഫോർട്ട്വും സ്വതന്ത്രമായ ഭാവിയുമാണ് ഇപ്പോൾ തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിനയ് ഫോർട്ട് വ്യക്തമാക്കുന്നു. ബിരുദാനന്തര ബിരുദമുണ്ടായിരുന്നിട്ടും ഈ ഡയഗ്നോസിസിന് മുൻപ് എ.ഡി.എച്ച്.ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകളെക്കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. വളർന്നുവന്ന സാഹചര്യങ്ങളുടെ പ്രത്യേകത കൊണ്ടാണിത്. മകന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ മനസ്സിലാക്കാനും അവനുവേണ്ടി സ്വയം എജ്യുക്കേറ്റ് ചെയ്യാനുമാണ് താൻ ഇപ്പോൾ ശ്രമിക്കുന്നത്. നാളെ സ്വതന്ത്രവും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതം അവനുണ്ടാകണമെന്നതാണ് ഒരേയൊരു ലക്ഷ്യം.
സമൂഹത്തിൽ ന്യൂറോ ഡൈവേർജന്റ് ആയ വ്യക്തികളെക്കുറിച്ച് ഇനിയും വലിയ തോതിൽ അവബോധം ഉണ്ടാകേണ്ടതുണ്ടെന്നും വിനയ് ഫോർട്ട് ചൂണ്ടിക്കാണിക്കുന്നു. താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇത്തരം അവസ്ഥകളുള്ള കുട്ടികളെ സമൂഹം തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചിരുന്നത്. മടിയന്മാരായി മുദ്രകുത്തുകയും അധ്യാപകരുടെ ശിക്ഷയ്ക്ക് ഇരയാവുകയും ചെയ്ത അത്തരം കുട്ടികളെക്കുറിച്ച് താരം ഓർത്തു. ഓരോരുത്തരുടെയും തലച്ചോറ് വ്യത്യസ്ത രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ന്യൂറോ ഡൈവേർജന്റ് ആയ ആളുകൾ വ്യത്യസ്തരാണെങ്കിലും അവർ യാതൊരു തരത്തിലും കുറവുള്ളവരല്ല.
നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ സംവിധാനവും സമൂഹവുമെല്ലാം പ്രധാനമായും ഡിസൈൻ ചെയ്തിരിക്കുന്നത് ന്യൂറോ ടിപ്പിക്കൽ ആയ ആളുകൾക്ക് വേണ്ടിയാണ്. അങ്ങനെയുള്ള ഒരു സമൂഹത്തിൽ തന്റെ മകൻ എങ്ങനെ പിടിച്ചുനിൽക്കുമെന്നും പ്രവർത്തിക്കുമെന്നതുമാണ് ഇപ്പോൾ തന്റെ ഏറ്റവും വലിയ മുൻഗണന. അത് കഴിഞ്ഞിട്ടേ മറ്റെല്ലാ കാര്യങ്ങളുമുള്ളൂ എന്നും വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു.
.jpg)

