ആറ് വര്‍ഷത്തിന് ശേഷം മലയാളത്തില്‍ സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി താരങ്ങള്‍

bhavana
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന പുതിയ ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ ആറ് വര്‍ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖതാരങ്ങള്‍. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന പുതിയ ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Share this story