മകന്‍ തലയ്ക്കടിക്ക് കൊന്നെന്ന വ്യാജവാര്‍ത്തയ്‍ക്കെതിരെ നടി വീണ കപൂര്‍

google news
veena
വീണ കപൂര്‍ എന്നു പേരുള്ള ഒരാള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണ്. പക്ഷേ ആ വീണ കപൂര്‍ ഞാനല്ല

 ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്  മുതിര്‍ന്ന ടെലിവിഷന്‍ താരം വീണ കപൂര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിച്ചിരുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ സച്ചിന്‍ കപൂര്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്.

ഇപ്പോഴിതാ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത് വീണ കപൂര്‍ തന്നെയാണ്! തന്‍റെ തന്നെ പേരുള്ള മറ്റൊരാളാണ് കൊല്ലപ്പെട്ടതെന്ന് പറയുന്ന വീണ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ മുംബൈ ദിന്‍ദോഷി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. മകന്‍ സച്ചിന്‍ കപൂറിനൊപ്പമാണ് അവര്‍ പരാതി നല്‍കാന്‍ എത്തിയത്.

എന്നെക്കുറിച്ച് വന്നത് വ്യാജ വാര്‍ത്തയാണ്. വീണ കപൂര്‍ എന്നു പേരുള്ള ഒരാള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണ്. പക്ഷേ ആ വീണ കപൂര്‍ ഞാനല്ല. ഞാന്‍ ഗുഡ്ഗാവിലാണ്, ജൂഹുവില്‍ അല്ല താമസം.

പക്ഷേ ഞാന്‍ മകനൊപ്പമാണ് താമസിക്കുന്നത്. അതിനാലായിരിക്കാം കൊല്ലപ്പെട്ട വീണ കപൂര്‍ ഞാനാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വീണ പ്രതീകരിച്ചു.

Tags