വാഹനാപകടത്തില്‍ നടി വൈഭവി ഉപാധ്യായ മരിച്ചു

google news
vaibhavi
വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്

ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ടെലിവിഷൻ നടി വൈഭവി ഉപാധ്യായ മരിച്ചു. കാര്‍ അപകടത്തിലാണ് നടിയ്ക്ക് ജീവൻ നഷ്‍ടമായത്. 

കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പ്രതിശ്രുത വരനും താരത്തിന് ഒപ്പം കാറില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

'സാരാഭായ് വെഴ്‍സസ് സാരാഭായി' എന്ന ഷോയിലൂടെയാണ് വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് താരത്തിന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. 

അവിശ്വസനീയവും സങ്കടകരവും ഞെട്ടിക്കുന്നതും ആണെന്നും ജെഡി സാമൂഹ്യ മാധ്യമത്തില്‍ എഴുതി. ജീവിതം എന്നത് വളരെ അപ്രവചനീയമാണെന്നും ഷോയുടെ നിര്‍മാതാവ് പ്രതികരിച്ചു.

Tags