താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആൾക്ക് നല്ല സൗന്ദര്യമുണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു ; നടി സ്വാസിക

SWASIKA

 താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആൾക്ക് നല്ല സൗന്ദര്യമുണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി സ്വാസിക. ജെഎഫ്ഡബ്ല്യൂ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ലുക്കിനേക്കാൾ ഉപരി മനസ്സിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് പലരും പറയാറുണ്ടെങ്കിലും, താൻ ലുക്കിന് വലിയ പ്രാധാന്യം നൽകുന്ന ആളാണെന്ന് സ്വാസിക തുറന്നുപറഞ്ഞു.

“എനിക്ക് വരുന്ന ആൾ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് മറ്റുള്ളവർക്ക് തെറ്റായി തോന്നിയേക്കാം, പക്ഷേ അതെന്റെ സ്വപ്നമായിരുന്നു. സ്വപ്നം കാണുന്നതിന് ആർക്കും നിയന്ത്രണമില്ലല്ലോ. ഞാൻ ഒരു ശിവഭക്തയാണ്. ‘ഓം നമഃ ശിവായ’ ജപിക്കുമ്പോൾ അതുപോലെ സൗന്ദര്യമുള്ള ഒരാൾ ജീവിത പങ്കാളിയായി വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു,” സ്വാസിക വ്യക്തമാക്കി.

സൗന്ദര്യത്തിന് പുറമെ പങ്കാളിക്ക് ഉണ്ടായിരിക്കേണ്ട മറ്റ് ഗുണങ്ങളെക്കുറിച്ചും താരം സംസാരിച്ചു. മറ്റുള്ളവരെ ബഹുമാനിക്കുന്ന സ്വഭാവം, വികാരങ്ങളെ മാനിക്കുന്ന മനസ്സ്, തന്റെ മാതാപിതാക്കളെയും സ്വന്തം മാതാപിതാക്കളെപ്പോലെ പരിപാലിക്കുന്ന വ്യക്തിത്വം എന്നിവ താൻ ആഗ്രഹിച്ചിരുന്നതായും സ്വാസിക പറഞ്ഞു.

തന്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ചും താരം വെളിപ്പെടുത്തി. “എനിക്ക് മുൻപ് ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അതൊരു തെറ്റായ തീരുമാനമായിരുന്നില്ല. സൗന്ദര്യവും ബഹുമാനവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായ ചില സാമ്പത്തിക പ്രശ്‌നങ്ങൾ അദ്ദേഹത്തെ മാനസികമായി തളർത്തി. കുടുംബവും പ്രണയവും ഒരുപോലെ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയാതെ വന്ന സാഹചര്യത്തിലാണ് ഞങ്ങൾ പിരിഞ്ഞത്,” സ്വാസിക കൂട്ടിച്ചേർത്തു.

Tags