ഇടവേള ബാബുവുമൊത്തുള്ള വിഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നു; നടി ശാലിൻ സോയ

zalin soya
zalin soya

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഇടവേള ബാബുവുമൊത്തുള്ള പഴയ ടിക്ടോക് വിഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നുവെന്ന് നടി ശാലിൻ സോയ. സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ് ഇതെന്നും സൈബർ ലോകം ക്രൂരമാണെന്നും ശാലിൻ സോയ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം 

Also read: സുധീഷിനും ഇടവേള ബാബുവിനുമെതിരെയുള്ള ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ കേസെടുത്തു 

ശാലിൻ സോയയുടെ വാക്കുകൾ ...

‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ. സൈബർ ലോകം ക്രൂരമാണെന്ന് എനിക്കറിയാം. 
പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാൻ അവരെ വെറുക്കുന്നു.’ എന്നായിരുന്നു ശാലിൻ കുറിച്ചത്. 

ധമാക്ക എന്ന ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും ഒന്നിച്ചുള്ള ടിക്ടോക് വിഡിയോ ശാലിൻ ഷൂട്ട് ചെയ്തത്. ഇടവേള ബാബുവിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ട്രോൾ രൂപത്തിൽ ഈ വിഡിയോയും വൈറലാവുകയായിരുന്നു.