സുധീഷിനും ഇടവേള ബാബുവിനുമെതിരെയുള്ള ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ കേസെടുത്തു
Aug 31, 2024, 12:35 IST
കോഴിക്കോട്: ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസെടുത്തു. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം ജൂനിയർ ആർട്ടിസ്റ്റിൻ്റെ മൊഴി എടുത്തിരുന്നു.
Also read: വിവാദങ്ങൾ പെരുമഴയായി പെയ്തപ്പോൾ ഇ.പി. ജയരാജൻ പുറത്തേക്ക്; പ്രതികരിക്കാതെ പിൻമടക്കം
സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി. 'അമ്മ'യിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നും യുവതി ആരോപിച്ചിരുന്നു.