ഒരു നായ കടിച്ചാല്‍ അത് വലിയ കാര്യമാക്കേണ്ടതില്ലെന്ന് നടി, ആഢംബര കാറില്‍ സഞ്ചരിക്കുന്ന നടിക്ക് സാധാരണക്കാരുടെ പ്രശ്‌നം അറിയില്ലെന്ന് വിമര്‍ശനം
ചെന്നൈയില്‍ നടന്ന തെരുവ് നായ്ക്കളുടെ സംരക്ഷണ റാലിയിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നടി നിവേദ പെതുരാജിന്റെ വാക്കുകള്‍ വൈറലാകുകയാണ്. ഒരു നായ കടിച്ചാല്‍ അത് വലിയ കാര്യമാക്കേണ്ടതില്ലെന്നും അതിന്റെ പേരില്‍ ഭയം ജനിപ്പിക്കരുതെന്നും നടി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോള്‍, നമ്മള്‍ ആരോടും പോയി അവരെ കൊല്ലാന്‍ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മള്‍ അതേ തെറ്റ് ആവര്‍ത്തിക്കരുത് എന്നും നിവേദ പറഞ്ഞു. ചെന്നൈയില്‍ നടന്ന തെരുവ് നായ്ക്കളുടെ സംരക്ഷണ റാലിയിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
tRootC1469263">
'ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ഒരു നായ കടിച്ചാല്‍ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. പേവിഷബാധ പടര്‍ന്നാല്‍ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാല്‍ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോള്‍, നമ്മള്‍ അവരെ കൊല്ലാന്‍ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മള്‍ അതേ തെറ്റ് ആവര്‍ത്തിക്കരുത്. അവബോധം, കാരുണ്യം, വാക്‌സിനേഷന്‍, വന്ധ്യംകരണം തുടങ്ങിയ പ്രായോഗിക നടപടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്', നിവേദയുടെ വാക്കുകള്‍.
എന്നാല്‍ നടിയുടെ വാക്കുകള്‍ക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ദുബൈയില്‍ ഏസി റൂമില്‍ താമസിക്കുന്ന നടിക്ക് ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ മനസിലാകില്ലെന്നും എക്‌സില്‍ പോസ്റ്റുമായി ചിലര്‍ എത്തി. 'ആഢംബര കാറില്‍ സഞ്ചരിക്കുന്ന നടിക്ക് റോഡിലൂടെ നടന്നു പോകുന്ന സാധാരണ ജനങ്ങളുടെ പ്രശ്‌നം മനസിലാകില്ല. രാത്രിയായാല്‍ റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്', എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്. 'മിക്ക ആളുകളും സ്‌കൂള്‍, ജോലിസ്ഥലം, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് നടന്നാണ് പോകുന്നത്. പുറത്ത് കളിക്കുന്ന കുട്ടികളുണ്ട്. പൊതു ഇടങ്ങള്‍ ആദ്യം മനുഷ്യര്‍ക്ക് സുരക്ഷിതമായിരിക്കണം' എന്നാണ് മറ്റൊരു കമന്റ്.
.jpg)


