'അവരാണ് എന്റെ കരുത്ത്, സിംഗിൾ മദറായി ആഘോഷിച്ചു തുടങ്ങിയിട്ട് 30 വർഷം' ; മുൻ ഭർത്താവ് മുകേഷിന് നന്ദി പറഞ്ഞ് നടി സരിത

'They are my strength, celebrating 30 years as a single mother'; Actress Saritha thanks ex-husband Mukesh

‘‘ലോകത്തിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!  ശരിക്കും മുപ്പത് വർഷങ്ങൾ തികയുകയാണ്... ഒരു സിംഗിൾ മദർ എന്ന നിലയിൽ, ഏറ്റവും കരുത്തയായ ഒരു അമ്മയായി ഞാൻ എന്നെത്തന്നെ ആഘോഷിക്കാൻ തുടങ്ങിയിട്ട്. എന്റെ രണ്ട് മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയ അവരുടെ അച്ഛനോട് ഞാൻ നന്ദി പറയുന്നു. അവർക്കൊപ്പം വളരുമ്പോൾ ഒട്ടനവധി കാര്യങ്ങളാണ് ഞാൻ പഠിച്ചത്, ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു.

മാതൃദിനത്തോടനുബന്ധിച്ച് നടി സരിത പങ്കുവച്ച അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കഴിഞ്ഞ മുപ്പത് വർഷമായി ഒരു സിംഗിൾ മദറായി ജീവിതം മുന്നോട്ട് കൊണ്ടുപോയ യാത്രയെക്കുറിച്ചും മക്കളാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും താരം പറയുന്നു.

മുൻ ഭർത്താവും നടനുമായ മുകേഷിനെ പരാമർശിച്ചുകൊണ്ട്, രണ്ട് ആൺമക്കളോടൊപ്പം ജീവിതം അനുഭവിക്കാൻ അവസരം നൽകിയതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഓരോ ദിവസവും മക്കളുടെ മുഖം കാണുന്നതാണ് തന്റെ പ്രചോദനമെന്നും, അവരുടെ കൂടെ വളർന്നപ്പോൾ ജീവിതത്തിലെ പല പാഠങ്ങളും പഠിക്കാൻ കഴിഞ്ഞുവെന്നും സരിത പറയുന്നു. വിവാഹബന്ധം തുടർന്നിരുന്നെങ്കിൽ ഇന്നുള്ള ആത്മവിശ്വാസം തനിക്ക് ഉണ്ടായിരിക്കില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

‘‘ലോകത്തിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!  ശരിക്കും മുപ്പത് വർഷങ്ങൾ തികയുകയാണ്... ഒരു സിംഗിൾ മദർ എന്ന നിലയിൽ, ഏറ്റവും കരുത്തയായ ഒരു അമ്മയായി ഞാൻ എന്നെത്തന്നെ ആഘോഷിക്കാൻ തുടങ്ങിയിട്ട്. എന്റെ രണ്ട് മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയ അവരുടെ അച്ഛനോട് ഞാൻ നന്ദി പറയുന്നു. അവർക്കൊപ്പം വളരുമ്പോൾ ഒട്ടനവധി കാര്യങ്ങളാണ് ഞാൻ പഠിച്ചത്, ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു.

ഞാനൊരു സിംഗിൾ മദർ ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ പഴയ ആ പാവം പെൺകുട്ടിയായി തന്നെ തുടർന്നേനെ. ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളെ മറികടക്കാൻ ദൈവം എനിക്ക് കരുത്ത് നൽകി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് എനിക്ക് ജീവിക്കാനുള്ള പ്രചോദനം. ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങൾ അയച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.. എല്ലാവരെയും സ്നേഹിക്കുന്നു.’’–സരിതയുടെ വാക്കുകൾ.

1988ലായിരുന്നു സരിതയുടെയും മുകേഷിന്റെയും വിവാഹം. 2011ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായ താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷമായിരുന്നു.ശ്രാവണിന്റെയും തേജസിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് സരിത വീണ്ടും സിനിമാ ലോകത്തെത്തി.  ശിവകാർത്തികേയൻ ചിത്രമായ ‘മാവീരനിലൂടെ’യായിരുന്നു തിരിച്ചുവരവ്. സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോൾ സിനിമയിലും സീരിയലിലും സജീവമാകുകയാണ് നടി.

Tags