തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്നും എന്നാലതിനെ അത്ര കാര്യമായെടുക്കുന്നില്ലെന്നും നടി പാര്‍വ്വതി തിരുവോത്ത്

parvathy thiruvothu

മുന്‍പ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് റൂമെത്തിയാല്‍ താന്‍ ആരോടും സംസാരിക്കില്ലായിരുന്നു.

 തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്നും എന്നാലതിനെ അത്ര കാര്യമായെടുക്കാന്‍ താല്‍പര്യമില്ലെന്നും നടി പാര്‍വ്വതി തിരുവോത്ത്.

'എന്നെ സംബന്ധിച്ചിടത്തോളം സമയം ഇലാസ്റ്റിക് പോലെയാണ്. എനിക്ക് വേണമെങ്കില്‍ സമയം വലിച്ചുനീട്ടാന്‍ കഴിയും. അതിനര്‍ത്ഥം വിശ്രമം ഇല്ലെന്നല്ല. എനിക്ക് വിശ്രമത്തിന് ആവശ്യമായ സമയം എപ്പോഴാണെങ്കിലും ഞാന്‍ കണ്ടെത്തും', പാര്‍വതി പറഞ്ഞു.

മുന്‍പ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് റൂമെത്തിയാല്‍ താന്‍ ആരോടും സംസാരിക്കില്ലായിരുന്നു. ഇത് പക്ഷേ അന്നത്തെ പാര്‍വതിയില്‍ വര്‍ക്ക് ചെയ്യുമായിരുന്നു. കുറേ കാര്യങ്ങള്‍ പഠിക്കാനും അതിലൂടെ കഴിയുമായിരുന്നു. ഇപ്പോള്‍ താന്‍ തിരിച്ചെത്തിയാല്‍ പാര്‍ട്ടിക്ക് പോകുമെന്നും അവര്‍ പറഞ്ഞു.

വരാനിരിക്കുന്ന മൂന്ന് വര്‍ഷം മുന്‍പൊന്നുമില്ലാത്ത രീതിയില്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും പാര്‍വതി പറഞ്ഞു. 2022 ല്‍ ഉള്ളൊഴുക്ക്, ധൂത എന്നീ രണ്ട് പ്രോജക്ടുകള്‍ മാത്രമേ താന്‍ ചെയ്തിരുന്നുള്ളൂ. 2023 ല്‍ തങ്കലാന്‍ എന്ന ചിത്രത്തിനായി 75 ദിവസം മാത്രമേ താന്‍ ജോലി ചെയ്തുള്ളൂ. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഒരേസമയം നിരവധി പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം അതിരുകള്‍ ഭേദിക്കാന്‍ തീരുമാനിച്ചു. പുതിയ അവസരങ്ങള്‍ തേടാനും റിസ്‌ക്കുകള്‍ എടുക്കാനും മുന്‍കാലങ്ങളില്‍ മടിയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് താന്‍ അതിനെ മറികടന്നുവെന്നും പാര്‍വതി പറയുന്നു.

Tags