സിനിമയില്‍ നിന്ന് മാറി നിന്നതായി തനിക്ക് തോന്നിയിട്ടില്ലെന്ന് നടി മിയ

മലയാള സിനിമയില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് മിയ തിരികെ എത്തുന്നത്. എന്നാല്‍ സിനിമയില്‍ നിന്ന് മാറി എന്ന് തോന്നുന്നത് പ്രേക്ഷകര്‍ക്കായിരിക്കും എന്നും തന്റെ മകന്‍ ലൂക്ക ഉണ്ടായിക്കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു.
സിനിമയില്‍ നിന്ന് മാറി നിന്നതായി തനിക്ക് തോന്നിയിട്ടില്ല എന്നും നടി പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഏറെ നാളുകള്‍ക്ക് ശേഷമാണ് മിയ മലയാള സിനിമയില്‍ എത്തുന്നത്.
മനുഷ്യരുടെ സാഹര്യങ്ങള്‍ വ്യത്യസ്തമാണ് എന്നും മറ്റാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ പരസ്പരം ആശ്രയിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കളായി ഇരിക്കുന്നിതില്‍ തെറ്റില്ല എന്നും മിയ പറഞ്ഞു.
തന്റെ പുതിയ ചിത്രം പ്രണയ വിലാസത്തിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ പ്രണയിച്ചിരുന്നവര്‍ വീണ്ടും കണ്ടുമുട്ടുമ്ബോള്‍ ബന്ധങ്ങള്‍ ടോക്സിക് ആകാതെ സുഹൃത്തുക്കളായി തുടരുന്നതില്‍ തെറ്റില്ല എന്നാണ് തോന്നുന്നത്.
മറ്റാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ, പരസ്പരം ആശ്രയിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കളായി ഇരിക്കാം. മനുഷ്യരുടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പല കാരണങ്ങള്‍ കൊണ്ടു പിരിഞ്ഞു പോയവര്‍ വീണ്ടും കണ്ടുമുട്ടുമ്ബോള്‍ പണ്ടുണ്ടായിരുന്ന പ്രണയം മനസ്സില്‍ ഉണര്‍ന്നു വന്നു എന്നുവരാം. സൗഹൃദം തുടര്‍ന്നാലും അതൊരിക്കലും മറ്റൊരാളുടെ ജീവിതം നശിപ്പിച്ചു കൊണ്ടുപോകാതിരുന്നാല്‍ നല്ലത്.