നടി മീര നന്ദന്‍ വിവാഹിതയാകുന്നു

google news
meera

നടി മീര നന്ദന്‍ വിവാഹിതയാകുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മീര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ചടങ്ങിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍ അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ മീരയും ശ്രീജുവും കണ്ടുമുട്ടിയതിനെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബങ്ങളും തമ്മില്‍ സംസാരിച്ച ശേഷം മീരയെ കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു.

'ഒരു മാട്രിമോണിയല്‍ സൈറ്റില്‍ നിന്ന് 'ഫോര്‍ എവര്‍' എന്ന വാഗ്ദാനം വരെ മീരയും ശ്രീജുവും ഒരുപാട് മുന്നോട്ട് പോയി. മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെയാണ്, എന്നാല്‍ അതിന്റെതായ പ്രത്യേകതകളുമുണ്ട് അവര്‍ കണ്ടുമുട്ടുന്നു, അവര്‍ പ്രണയത്തിലാകുന്നു, ഒരു ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ചെലവഴിക്കാന്‍ തീരുമാനിക്കുന്നു,' ചിത്രങ്ങള്‍ പങ്കുവെച്ചുക്കൊണ്ട് മീര കുറിച്ചു.

Tags