ക്യാമറ ആംഗിളുകളെ പറ്റി നടിമാര്‍ക്ക് അറിവുണ്ടാകില്ല, ജാന്‍വി കപൂറിനെ വിമര്‍ശിക്കുന്നതിനെതിരെ നടി മധുബാല

madhubala

നടിമാര്‍ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നതില്‍ തങ്ങള്‍ക്ക് പൂര്‍ണമായി അറിവുണ്ടാവാറില്ലെന്നും വ്യക്തമാക്കി.

രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'പെദ്ധി'. ബുച്ചി ബാബു സന സംവിധാനം ചെയ്ത സിനിമയ്ക്ക് ഭേദപ്പെട്ട അഭിപ്രായങ്ങള്‍ ആണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ നടി ജാന്‍വി കപൂറിന്റെ കഥാപാത്രരൂപീകരണവുമായി ബന്ധപ്പെട്ടു വലിയ വിമര്‍ശനങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ ജാന്‍വി കപൂറിന് പിന്തുണയുമായി എത്തുകയാണ് നടി മധുബാല. പെദ്ധിയുടെ കാര്യത്തില്‍ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്ന് പറഞ്ഞ മധു, പലപ്പോഴും നടിമാര്‍ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നതില്‍ തങ്ങള്‍ക്ക് പൂര്‍ണമായി അറിവുണ്ടാവാറില്ലെന്നും വ്യക്തമാക്കി.

ചിത്രങ്ങളില്‍ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന രീതിയില്‍ നടിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടോയെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു മധുബാല. 'ഞങ്ങള്‍ നൃത്തംചെയ്യും. അത് മനോഹരമായും ലൈംഗികവത്കരിച്ചും കാണിക്കാം. അതെല്ലാം ക്യാമറ ആംഗിളിനെ ആശ്രയിച്ചിരിക്കും. ചിലപ്പോള്‍ നടിമാര്‍ക്ക് അക്കാര്യത്തില്‍ അറിവുണ്ടാവില്ല. എന്നാല്‍, നിങ്ങള്‍ക്ക് അക്കാര്യത്തില്‍ ബോധ്യമുണ്ടാവുകയും അതില്‍ വിയോജിപ്പുമുണ്ടെങ്കില്‍, ഇത് ശരിയല്ല ഞാന്‍ ചെയ്യില്ല എന്ന് പറയാന്‍ സാധിക്കണം', മധുബാല പറഞ്ഞു. നടി എന്ന നിലയില്‍ ജാന്‍വിയെ ഇഷ്ടമാണെന്നും അവര്‍ നല്ലൊരു നര്‍ത്തകിയാണെന്നും ഓരോ സിനിമ കഴിയുന്തോറും അവര്‍ വളരുകയാണെന്നും മധുബാല കൂട്ടിച്ചേര്‍ത്തു.

Tags