നടി ജ്യോതിർമിയുടെ അമ്മ പി.സി. സരസ്വതി അന്തരിച്ചു

jyothirmayi

കൊച്ചി: നടി ജ്യോതിർമിയുടെ അമ്മ കോട്ടയം വേളൂർ പനക്കൽ വീട്ടിൽ  പി.സി.സരസ്വതി (75) അന്തരിച്ചു. ഭർത്താവ്‌ പരേതനായ ജനാർദ്ദനൻ ഉണ്ണി. മരുമകൻ: അമൽ നീരദ്. സഹോദരങ്ങൾ: പരേതനായ ഡോ. കൃഷ്ണ മൂർത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി. 

എറണാകുളം ലിസി - പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.