യുവ താരത്തില്‍ നിന്ന് മോശം അനുഭവം; വാര്‍ത്തയോട് പ്രതികരിച്ച് നടി ഹൻസിക

google news
hansika
കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ കതൂരിയാണ്

തെലുങ്കിലെ യുവ താരത്തില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് നടി ഹൻസിക മൊട്‍വാനി വെളിപ്പെടുത്തിയതായി പല മാധ്യമങ്ങളിലും വാര്‍ത്തകളില്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അത്തരത്തില്‍ ഒരിക്കലും താൻ എവിടെയും പറഞ്ഞിട്ടില്ല എന്ന് ഹൻസിക വ്യക്തമാക്കി.

ഇങ്ങനെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധികരിക്കാതിരിക്കൂ വെന്നുമാണ് താരം ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്. 

ഹൻസിക മൊട്‍വാനിയുടെ വിവാഹം കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ കതൂരിയാണ് ഹൻസികയുടെ വരൻ.