പുഷ്പ 2ല്‍ അഭിനയിച്ചതില്‍ നിരാശയുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ദിവി വാഥ്യ

pushpa

ചിത്രത്തിന്റെ ഭാഗമായതില്‍ ഇപ്പോള്‍ ഖേദിക്കുന്നതായി നടി വെളിപ്പെടുത്തുന്നു.

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ ചിത്രമാണ് പുഷ്പ 2 . ചിത്രം റെക്കോര്‍ഡ് വിജയം ആണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1500 കോടിക്ക് മേലെ സിനിമ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഭാഗമായതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് നടി ദിവി വാഥ്യ. ചിത്രത്തിന്റെ ഭാഗമായതില്‍ ഇപ്പോള്‍ ഖേദിക്കുന്നതായി നടി വെളിപ്പെടുത്തുന്നു. പ്രതീക്ഷിച്ച പ്രധാന്യം ചിത്രത്തില്‍ ലഭിച്ചില്ലെന്ന് നടി പറഞ്ഞു.


'കഥ പറഞ്ഞപ്പോള്‍, അതൊരു വലിയ വേഷമായിരിക്കുമെന്നാണ് എന്നോട് പറഞ്ഞത്. എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ടീസറായിരുന്നു പുറത്തുവിട്ടത്. അതിനുശേഷം എനിക്കും സ്വന്തം വേഷത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മാത്രമാണ്, അത്രയൊന്നുമില്ലെന്ന് എനിക്ക് മനസിലായത്. എനിക്ക് നിരാശതോന്നി. പക്ഷേ എന്റെ വേദന ആര് ശ്രദ്ധിക്കാനാ... സ്വയം ആശ്വസിപ്പിച്ചു മുന്നോട്ടുപോവേണ്ടിവരും. സിനിമ കണ്ടപ്പോള്‍ എനിക്ക് വലിയ വേദനതോന്നി. വലിയ വേഷമാണെന്ന് കരുതി എന്റെ പത്ത് സുഹൃത്തുക്കളുമായാണ് ഞാന്‍ ചിത്രം കാണാന്‍ പോയത്. 20 ദിവസം ഷൂട്ടിങ്ങും പത്തുദിവസം ഡബ്ബിങ്ങുമുണ്ടായിരുന്നു. നന്നായി അഭിനയിച്ചുവെന്ന് എനിക്ക് അറിയാം. പക്ഷേ, ചിത്രം കണ്ടപ്പോള്‍ ഞെട്ടിപ്പോയി', ദിവിയുടെ വാക്കുകള്‍.
ചിത്രത്തില്‍ മിന്നു ഉമാ ദേവി എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ വേഷമാണ് ദിവി വാഥ്യ അവതരിപ്പിച്ചത്. തെലുങ്ക് ബിഗ് ബോസിലൂടെയാണ് നടി പ്രശസ്തയായത്. 'ഗോഡ്ഫാദര്‍' ഉള്‍പ്പെടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ 'ഹണി' എന്ന ചിത്രത്തിലാണ് ഒടുവില്‍ വേഷമിട്ടത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള 2024 ലെ ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു.

Tags