നടി ദേവിക അമ്മയായി; സന്തോഷം പങ്കുവച്ച് വിജയ് മാധവ്
Tue, 7 Mar 2023

നടിയും അവതാരകയുമായ ദേവിക നമ്പ്യാര്‍ക്കും വിജയ് മാധവിനും കുഞ്ഞു പിറന്നു. വിജയ് തന്നെയാണ് ദേവിക അമ്മയായ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.'ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം നന്ദി,'എന്നാണ് സന്തോഷം പങ്കുവച്ച് വിജയ് ഇന്‍സ്റ്റാ?ഗ്രാമില്‍ കുറിച്ചത്.
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് 'ബാലാമണി'യായി തിളങ്ങിയ ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സും പാട്ടുമൊക്കെയായി സജീവമായിരുന്നപ്പോഴാണ് താരം വിജയ് മാധവുമായി വിവാഹിതയായത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.