നടി ആശാ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായി
Sat, 18 Mar 2023

കൊച്ചി: നടി ആശ ശരത്തിന്റെ മകളും നര്‍ത്തകിയും നടിയുമായ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരന്‍. അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മുംബൈയില്‍ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് വിവാഹ സല്‍ക്കാരവും നടക്കും. ആശ ശരത്ത് ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.