ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു, വേഗം വരൂ, എന്റെ കുഞ്ഞുവാവേ…നടി ആര്യ പാര്‍വ്വതി

arya
അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആര്യ കുറിച്ചിരിക്കുന്നത്

താന്‍ 23-ാം വയസില്‍ വല്ല്യേച്ചി ആകാന്‍ ഒരുങ്ങുന്നുവെന്ന് നടി ആര്യ പാര്‍വ്വതി. അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

താന്‍ വല്ലേച്ചിയുടെ റോള്‍ ഏറ്റെടുക്കാന്‍ തയറായിക്കഴിഞ്ഞു എന്ന് ആര്യ കുറിപ്പില്‍ പറയുന്നുണ്ട്.

”23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…” എന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആര്യ കുറിച്ചിരിക്കുന്നത്.‘ചെമ്പട്ട്’, ‘ഇളയവള്‍ ഗായത്രി’ എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ.

Share this story